RPWD ACT മലയാളത്തിൽ പരിഭാഷപ്പെടുത്തുക

പുതിയ RPWD ആക്ട് നിലവിൽ  വന്ന സാഹചര്യത്തിൽ

 ഭിന്നശേഷി സമൂഹം ഏറെ പ്രതീക്ഷയോടെയാണ് ഭിന്നശേഷി അവകാശ സംരക്ഷണ നിയമം കാണുന്നത്

എന്നാൽ നിലവിൽ RPWD Act 2016  ലെ ഭിന്നശേഷി അവകാശ നിയമവശങ്ങളും സർക്കാർ നടപ്പിലാക്കുന്ന കാര്യങ്ങളും ഇംഗ്ലീഷിൽ ആണ് ഇറക്കിയിട്ടുളളത് .

സംസ്ഥാനത്ത് ഭൂരിപക്ഷം വരുന്ന ഭിന്നശേഷിക്കാർക്ക്  മലയാള ഭാഷയിലാണ് കൂടുതൽ പരിജ്ഞാനം  ഉള്ളത് . RPWD ആക്ട് മലയാളത്തിലാക്കിയാൽ സാധാരണക്കാരായ ഭിന്നശേഷിക്കാർക്ക് വായിച്ചു മനസ്സിലാക്കാൻ കഴിയും ആയതിനാൽ ഈ അപേക്ഷ പരിഗണിച്ച് ഭിന്നശേഷിക്കാർക്ക് ഏറെ പ്രതീക്ഷയുളള ഈ നിയമം മലയാളത്തിൽ പരിഭാഷ ചെയ്ത് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കാണിച്ചു ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ മുഖ്യമന്ത്രി, സാമൂഹിക സുരക്ഷാ മന്ത്രി, ചീഫ്‌സെക്രട്ടറി,ഡയറക്ടർ, സെക്രട്ടറി വന്നിവർക്ക് നിവേദനം നൽകി