പ്രസിഡന്‍റ് dr ലൈസ് ബിന്‍ മുഹമ്മദ് സ്പീക്കറെ കണ്ടപ്പോള്‍
AKWRF പൊന്നാനി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, കേരളത്തിലെ പ്രളയ ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താലൂക്ക് അംഗങ്ങൾ ചേർന്ന് പൊന്നാനിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പിരിച്ചെടുത്ത തുക (20/09/2018) മാറഞ്ചേരിയിൽ ഉള്ള AKWRF സംസ്ഥാന പ്രസിഡന്റ് ഡോ: ലൈസ് സാറിന്റെ ബിൻസ് ആയുർവേദ ഹോസ്പിറ്റലിൽ വെച്ച് നടന്ന ചടങ്ങിൽ ബഹു:നിയമസഭാ സ്പീക്കർ ശ്രീ പി. ശ്രീരാമകൃഷ്ണന് AKWRF പൊന്നാനി താലൂക്ക് പ്രസിഡന്റ് അബു താഹിർ, സെക്രട്ടറി ദിനേശൻ കാലടി, ട്രഷറർ സന്തോഷ് കക്കിടിപ്പുറം എന്നിവർ ചേർന്ന് കൈമാറി.
നമ്മുടെ സംഘടനയെയും സംഘടനയുടെ പ്രവർത്തനങ്ങളെ പറ്റിയും ഡോ. ലൈസ് സാർ പരിചയപ്പെടുത്തി. പ്രളയബാധിതക്ക് ശേഷമുള്ള കേരളത്തിലെ എല്ലാ ജില്ലകളിലേയും പ്രവർത്തനത്തെ കുറിച്ചും, പ്രത്യേകിച്ച് എറണാകുളം കണ്ണൂര്, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളിലെല്ലാം AKWRF കാഴ്ച്ച വെച്ച പ്രവർത്തനമികവിനെ കുറിച്ച് പ്രത്യേകം എടുത്തു പറഞ്ഞു.ഈ ജില്ലകളിൽ എല്ലാം AKWRF ഒരു പാട് പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ചു.
എറണാകുളം, ഇടുക്കി, പത്തനംത്തിട്ട, കോട്ടയം, കോഴിക്കോട്, മലപ്പുറം ഈ ജില്ലകളിൽ പ്രളയ ബാധിത പ്രദേശങ്ങളിൽ ആവശ്യമായ സഹായങ്ങൾ എത്തിക്കാനും AKWRFന് സാധിച്ചു. അതിന് വേണ്ടി നമ്മളെ സഹായിച്ച പൂനെയിലുള്ള Ekansh Trust നും, Goonj, People foundation നും, Helping Hands എന്ന സംഘടനയ്ക്കും നന്ദിയും ആ അവസരത്തിൽ സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
AKWRF ന് കേരള സർക്കാർ അനുവദിച്ച 25 ലക്ഷം രൂപയുടെ ഫണ്ട് ഇത് വരെ ലഭിക്കാത്തതിനെ കുറിച്ചും, ക്ഷേമ പെൻഷനുകളിൽ സർക്കാർ ഏർപ്പെടുത്തിയ പുതിയ മാനദണ്ഡങ്ങളിൽ നിന്ന് ഭിന്നശേഷിക്കാരെ ഒഴിവാക്കുക, സ്പീക്കർ നേരത്തെ വാഗ്ദാനം ചെയ്ത താലൂക്കിലെ ഭിന്നശേഷിക്കാർക്കുള്ള മുച്ചക്ക്ര സ്കൂട്ടർ വിതരണം, മോട്ടോർ ഘടിപ്പിച്ച വീൽചെയർ തുടങ്ങിയ ആവശ്യങ്ങൾ സ്പീക്കറുടെ മുന്നിൽ സമർപ്പിച്ചു.
മറുപടി പ്രസംഗത്തിൽ സംഘടനക്ക് അനുവദിച്ച ഫണ്ടിനെക്കുറിച്ച് കാര്യ ഗൗരവത്തോടുകൂടി അന്വേഷിക്കുമെന്നും ക്ഷേമപെൻഷൻ വിതരണത്തിൽ പുതിയ മാനദണ്ഡത്തിൽ വന്ന അപാകത സർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പൊന്നാനി താലൂക്കിൽ 50 മുച്ചക്ര വാഹനങ്ങൾ അനുവദിച്ചിട്ടുണ്ടെന്നും അടുത്ത ബഡ്ജറ്റിൽ മോട്ടോർ ഘടിപ്പിച്ച വീൽചെയർ ആവശ്യം പരിഗണിക്കാമെന്നും അദ്ദേഹം ഉറപ്പ് നൽകി.
AKWRF പൊന്നാനി താലൂക്ക് പ്രസിഡന്റ് അബുതാഹിർ അദ്ധ്യക്ഷത വഹിച്ചു, ശ്രീമതി സംഗീത (വാർഡ് മെമ്പർ), ഡോ: മുഹമ്മദ് ബിൻ അഹമ്മദ്, സുബൈർ സാഹിബ്(റൈറ്റ്സ് പാലിയേറ്റീവ് പെരുമ്പടപ്പ്),മുഹമ്മദ് അലി (നോബിൾ പാലിയേറ്റീവ് വെളിയങ്കോട്),ആസിഫ് (കരുണ പാലിയേറ്റീവ് മാറഞ്ചേരി),അലി സാഹിബ് (കാരുണ്യം ചങ്ങരംകുളം), ജിതിൻ (സാന്ത്വനം എടപ്പാൾ) എന്നിവർ ആശംസകൾ അർപ്പിച്ചു.
ഈ പരിപാടിയിൽ വെച്ച് ഡോ : ലൈസ് സാറിന്റെ പിതാവ് ഡോ:മുഹമ്മദ് ബിൻ അഹമ്മദ് നമ്മളെ പോലെയുള്ളവർക്ക് free ആയിട്ടുള്ള ചികിത്സയും വാഗ്ദാനം ചെയ്തു.ഈ പരിപാടിയിൽ സഹകരിച്ച AKWRF ന്റെ എല്ലാ മെമ്പർമാർക്കും, എല്ലാ പാലിയേറ്റീവ് പ്രവർത്തകർക്കും, വളണ്ടിയർമാർക്കും, ഹോസ്പിറ്റലിലെ മുഴുവൻ സ്റ്റാഫിനും നന്ദി അറിയിക്കുന്നു. റംസീന പൊന്നാനി സ്വാഗതവും, ദിനേശൻ കാലടി നന്ദിയും പറഞ്ഞു.