സംസ്ഥാന സമ്മേളനം

രോഗങ്ങളാലോ വിധിവൈപരീത്യം മൂലമോ വീൽചെയറിൽ ആയിപ്പോയ ഒരു കൂട്ടം ആളുകളാണ്‌ ഞങ്ങൾ. നാലുചുവരുകൾക്കുള്ളിൽ തളച്ചിടേണ്ടവർ അല്ല എന്ന ഉത്തമ ബോധ്യത്താൽ ങ്ങനെയുള്ളവരുടെ ക്ഷേനത്തിനും ഉന്നമനത്തിനും വേണ്ടി അവർതന്നെ രൂപീകരിച്ച സംഘടയാണ് ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ  AKWRF സർക്കാറുകളുടെയോ, സമൂഹത്തിന്റെയോ, സാമൂഹ്യനീതിയുടെയോ,പുരോഗതിയുടെയോ,ആശയങ്ങളിലോ ഒരു അജൻഡയിലോ ഒരിക്കലും പെടാതെ ഒരു കൂട്ടം മനുഷ്യ ജീവികളുടെ സമൂഹത്തിൽ അവർക്കുള്ള അനിഷേധ്യമായ പങ്ക് വെളിവാക്കുക എന്ന ദൃഢനിശ്ചയവും തിരിച്ചറിവുമാണ് ഇത്തരമൊരു സംഘടനയുടെ രൂപീകരണത്തിനിദാന്തമായത്.

ഭിന്നശേഷികാർക്ക് ഭരണഘടനയും പാർലമെന്റ് പാസാക്കിയ ഭിന്നശേഷി അവകാശ നിയമം (RPWD Act 2016) ഉറപ്പുനൽകുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കുകയും അതുവഴി വീൽചെയർ അംഗ പരിമിതർക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്  കടന്നുവരാനും ഒരു സാധാരണ ജീവിതം നയിക്കാനും വഴിയൊരുക്കുക എന്നതാണ് കഴിഞ്ഞ അഞ്ചു വർഷക്കാലമായി AKWRF ന്റെ പ്രവർത്തനം.അതുവഴി അവരുടെ ക്ഷേമവും ഉന്നമനവും ഉറപ്പുവരുത്തുകയുമാണ് സംഘടനയുടെ ലക്ഷ്യം.

സംഘടയുടെ മൂന്നാം സംസ്ഥാന മീറ്റ് 2022 മെയ് പതിനേഴാം തിയ്യതി രാവിലെ 9 മണിമുതൽ വൈകീട്ട് 4 മണി വരെ ഇടുക്കി,തൊടുപുഴ, ഹോട്ടൽ ഹൈറേഞ്ച് റസിഡൻസി കോൺഫ്രൻസ് ഹാളിൽ  ചേരുന്ന മീറ്റിൽ ജനപ്രതിനിധികൾ സാംസ്കാരിക സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കുന്നു .ഈ സംസ്ഥാന മീറ്റിന് സമൂഹത്തിന്റേയും സുമനസ്സുകളുടെയും ഓരോ വ്യക്തിയുടെയും ആത്മാർഥമായ പിന്തുണയും സഹകരണവും അഭ്യർത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു


Top