സംഘടയുടെ പ്രവർത്തന ഫണ്ടിലേക്ക് ഡൊണേറ്റ് ചെയ്യാമോ..?

ജനനത്താലും അസുഖങ്ങളാലും അപകടത്താലും ജീവിതം വീൽ ചെയറിൽ ആയവരുടെ സാമൂഹിക ഉന്നമനത്തിനും  ഭരണഘടന മുന്നോട്ടു വെക്കുന്ന ഭിന്നശേഷി അവകാശങൾക്കും വേണ്ടി നിലകൊള്ളുന്ന ഒരു ഭിന്നശേഷി സംഘടനയാണ് ആൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ (AKWRF ) 


കേരളത്തിലെ വീൽചെയറിൽ കഴിയുന്ന ഭിന്നശേഷി വിഭാഗത്തിന് ജീവിത പ്രതീക്ഷയും ഒരു പൗരനെന്ന നിലയിലുള്ള ജീവിതാന്തസും പകരുക എന്നതാണ് AKWRF ന്റെ കർത്തവ്യം.

ഗവൺമെന്റിനോടും ത്രിതല പഞ്ചായത്ത് അധികാരികളോടും ഞങ്ങൾ നിരന്തരമായി നിവേദനങ്ങളിലൂടെയും പരാതികളിലൂടെയും സമൂഹത്തിൽ ഭിന്നശേഷി' സൗഹൃദ അന്തരീക്ഷത്തിനായ്  പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.

വീൽചെയറിൽ കഴിയുന്ന ഞങ്ങൾ തന്നെയാണ് ഞങ്ങളുടെ സംഘടനയെ നയിക്കുന്നത് .

ആരോഗ്യപരമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ കഷ്ടപാടുകൾ അനുഭവിക്കുന്ന ഞങ്ങൾക്ക് സംഘടനാപരമായ കാര്യങ്ങൾക്കും സംഘടനയിലെ സഹോദരങ്ങളുടെ രോഗാതുരമായ ആവശ്യങൾക്കും കോടതി മുഖാന്തരമുള്ള നടപടി ക്രമങ്ങൾക്കുമൊക്കെയായി സാമ്പത്തികമായി നല്ല ചിലവ് വരുന്നുണ്ട്.

2018 ൽ കേരളം ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിൽ ഞങ്ങളുടെ സംഘടന ഗവൺമെന്റിൽ ചെലുത്തിയ ഭിന്നശേഷി അവബോധം വലിയ പങ്കു വഹിച്ചിട്ടുണ്ട്.

ഭിന്നശേഷി ജീവിത നിലവാരം ഉയർത്തുന്നതിനായ് ഞങ്ങളുടെ സംഘടന ഭരണകൂടത്തിൻമേൽ ഇടതടവില്ലാതെ ചെലുത്തുന്ന പരാതികളിലും ധർണ്ണകളിലും മറ്റു സമര മാർഗങ്ങളിലുമെല്ലാം ഞങ്ങൾ നിർവഹിക്കുന്ന  കർമ്മത്തിൽ ഞങ്ങൾക്ക് ഉത്തമ ബോധ്യമുണ്ട്,നാളെ ഒരു ശോഭനമായ ഭിന്നശേഷി ജീവിതം പുലരാനുള്ള ജീവിത സാഹചര്യങ്ങൾ നടപ്പിൽ വരും എന്ന് .

സംഘടനയുടെ നിലനിൽപ്പിനും ആർജവത്തോടെയുള്ള പ്രവർത്തനങ്ങൾക്കുമായ് പ്രവർത്തന ഫണ്ടിലേയ്ക്ക് സംഭാവന നൽകണമെന്ന് എല്ലാ സഹോദരി സഹോദരങ്ങളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു

Top