ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പുതുവത്സരാഘോഷം സംഘടിപ്പിച്ചു

ഓള്‍ കേരള വീല്‍ചെയര്‍  റൈറ്റ്സ് ഫെഡറേഷന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി 18- 12-2022   ഞായറാഴ്ച്ച വൈകുന്നേരം 4 മണിമുതല്‍ 8 മണിവരെ 46 വീല്‍ചെയറില്‍ ഇരിക്കുന്നവരെയും അവരുടെ കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് ശ്രീകാര്യം ലോയോള കോളേജ് ആഡിറ്റോറിയത്തില്‍  ക്രിസ്തുമസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു .തിരുവനന്തപുരം ജില്ലാ സെക്രട്ടറി രാജേഷ് സ്വാഗതവും പ്രസിഡന്റ് സിന്ധുസുദേവന്‍ അധ്യക്ഷ വഹിച്ച ആഘോഷ പരിപാടി ബിഗ്ബോസ്&മോട്ടിവേഷന്‍ സ്പീക്കര്‍ ഡോ.റോബിന്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുതു ഈ പരിപാടിയില്‍ വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ ജയാഡാളി മുഖ്യാഥിതിയായിരുന്നു... തുടര്‍ന്ന് ലോയോള കോളേജ് പ്രിന്‍സിപ്പിള്‍ സാബു ,ഉപദേശകസമിതിയാഗങ്ങളായ സന്ദീപ്,ബാബുഎബ്രാഹാം,ഡോ.ലക്ഷ്മി രാജേഷ് ,ഉഷശ്രീ മേനോന്‍,റീന എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.തുടര്‍ന്ന് വീല്‍ചെയര്‍ അംഗങ്ങളുടെയും കോളേജ് വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളുടെ കലാപരിപാടികള്‍ അരങ്ങേറി..

  ഈ പരിപാടി വിജയിപ്പിക്കാന്‍ ഞങ്ങളോട് സഹകരിച്ച ലോയോള കോളേജ്& ഇനോവേഷന്‍ ഇന്‍ക്യൂവേറ്റര്‍ എന്നിവര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു.