ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ കളക്ടറേറ്റ് ധര്‍ണ്ണ നടത്തി

മലപ്പുറം; ഭിന്നശേഷി പെന്ഷന് വര്ധിപ്പിക്കുക.,എല്ലാ മാസവും കൃത്യമായി പെന്ഷന് വിതരണം ചെയ്യുക, സാമൂഹ്യ സുരക്ഷാ പെന്ഷന് വിഭാഗത്തില് നിന്ന് ഭിന്നശേഷി വിഭാഗത്തെ മാറ്റി പ്രത്യേക വിഭാഗമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഭിന്നശേഷിക്കാര് ഓള് കേരള വീല്ചെയര് റൈറ്റ്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില് കലക്ടറേറ്റിന് മുന്നില് ധര്ണ്ണ നടത്തി.
ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് ബദറുസമാന് മൂര്ക്കനാട് ധര്ണ്ണ ഉദ്ഘാടനം ചെയ്തു.മുഹമ്മദ് അസ്‌ലം പുറത്തുര് , മജീദ് ചങ്ങരംകുളം, അബിദ ടീച്ചര് ,നിഷാദ് പെരിന്തല്മണ്ണ എന്നിവര് സംസാരിച്ചു. പൊതു ഇടങ്ങള്, കെട്ടിടങ്ങള് ,സര്ക്കാര് പൊതു മേഖല സ്ഥാപനങ്ങള് ,തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്, വിനോദ സഞ്ചാര കേന്ദ്രങ്ങള് എന്നിവ ഭിന്നശേഷി സൗഹൃദമാക്കുക, ആശ്വാസകിരണം കുടിശികസംബന്ധിച്ച് നുണ പ്രചരണം നടത്തുന്ന സാമൂഹിക നീതി വകുപ്പ് മന്ത്രി സ്ഥാനം ഒഴിയുക,ഭിന്നശേഷിക്കാര്ക്ക് ആരോഗ്യ ഇന്ഷുറന്സ് പരിരക്ഷ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു ധർണ്ണ