AKWRF ധര്‍ണ്ണ എന്തിനുവേണ്ടി....?

ശരീരികവും  മാനസ്സികവുമായ  വൈകല്യം മൂലം  തളർന്ന്  കിടക്കുന്നവരെ  പരിചരിക്കുന്നവർക്ക് മാസം  600 രൂപ  വിതം  കൊടുക്കുന്നതാണ് ആശ്വാസകിരണം. അതും ഒരു മാധ്യമത്തിൽ ആശ കിരണം മുടങ്ങി എന്ന് വാർത്ത വന്നു..അവർക്ക് അതൊരു വാർത്ത.


ഭിന്നശേഷിക്കാർക്കു അത് വാർത്ത അല്ല. ഇപ്പോൾ 24 മാസത്തെ കുടിശ്ശികയുണ്ട്. വ്യക്തമായ  തെളിവ് ഞങ്ങൾ തരാം. നാട് മുഴുവൻ നടന്ന് നുണ പറയുന്ന ബന്ധപ്പെട്ട  സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിക്കു നേരിട്ട് നിവേദനം നൽകുകയും  ആശ്വാസകിരണം  പെൻഷൻ  കുടിശ്ശിക തന്ന് തീർക്കാൻ നടപടി ഉണ്ടാവണമെന്ന് നേരിട്ട് ആവശ്യപ്പെടുകയും ഉണ്ടായി. അന്നേരം അവർ  പറഞ്ഞത്  കഴിഞ്ഞ  സർക്കാരിന്റെ   കുടിശ്ശിക ഇനി തരാൻ  പറ്റില്ല . ധന  വകുപ്പ് അതിന് ഫണ്ട്‌ അനുവദിച്ച്  തരില്ല എന്നാണ്.   മുൻ  LDF സർക്കാർ വരുത്തിയ  കുടിശ്ശിക പുതിയ LDF സർക്കാർ തരില്ല എന്ന് പറയുന്നതിൽ  എന്ത് ന്യായമാണ് ഉള്ളത് 

അത് കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞപ്പോൾ  പറയുന്നു ആശ്വാസകിരണം കുടിശ്ശികയുണ്ട് എന്ന് പ്രചരിപ്പിക്കുന്നത് ദുരുദ്ദേശ പരമാണ്.. (അപ്പോൾ 2 കൊല്ലത്തെ കുടിശ്ശിക എങ്ങനെ വന്നു )ദൗർഭാഗ്യ കരമാണ് എന്നൊക്കെ .   കഴിഞ്ഞ LDF സർക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ കുടിശ്ശിക  പുതിയ  LDF സർക്കാർ തന്ന് തീർക്കാൻ പറ്റില്ല എന്ന് തുറന്ന് പറയാനുള്ള  ആർജവമാണ് മന്ത്രി കാണിക്കേണ്ടത്.  അല്ലാതെ  ന്യായമായി കിട്ടാനുള്ള കുടിശ്ശിക ആവശ്യപ്പെടുന്നവർക്കെതിരെ മനപൂർവ്വം നുണ പ്രചരണം നടത്തി ഭിന്നശേഷിക്കാരെ  കള്ളന്മാരാക്കാൻ ശ്രമിക്കുന്ന സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി R ബിന്ദു  സമൂഹത്തിനും ബന്ധപ്പെട്ടവർക്കും നാണക്കേടാണ് എന്ന് പറയാതെ വയ്യ.

രണ്ട് കൊല്ലം ആയിട്ടും ഭിന്നശേഷിക്കാരുടെ ആശ്വാസകിരണം, പെൻഷൻ കൊടുക്കാൻ സാമ്പത്തിക ഭദ്രത ഇല്ലാത്ത ഇവർ പറയുന്നു ഭിന്നശേഷി സൗഹൃദ കേരളം നമ്പർ 1 എന്ന്. ഭിന്നശേഷിക്കാരായ മക്കളെയും, ഭർത്താക്കന്മാരെയും  കൊന്നു ജീവൻ ഒടുക്കുന്ന കേരളം ആണ്.വേറെ നിവർത്തി ഇല്ല...

ഈ കഴിഞ്ഞ ഫെബുവരി  28 ന് എല്ലാ ജില്ലകളിലും, തിരുവനന്തപുരം സെക്രെട്ടറിയേറ്റ് ലും പ്രതിഷേധിച്ചു AKWRF എന്ന ഭിന്നശേഷി സംഘടന.ഇതൊന്നും സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി അറിഞ്ഞില്ലേ.?

ഇല്ലാത്ത വകുപ്പുകളിൽ പിൻവാതിൽ നിയമനം നടത്തി അനുജരന്മാർക്ക് ശമ്പളവും, 2 കൊല്ലം കൂടുമ്പോൾ മന്ത്രിമാരുടെ പേർസണൽ സ്റ്റാഫുകൾക്കു പെൻഷൻ കൊടുക്കുന്നതും ഒന്നും ധൂർത്ത്‌ അല്ല.. കിടന്നും, ഇഴഞ്ഞും, മുട്ടിൽ നടന്നും ജീവിക്കുന്ന ഭിന്നശേഷിക്കാർക്ക് 1600 രൂപ പെൻഷൻ മാസം കൊടുക്കാനും അവരെ പരിചരിക്കുന്ന കൂടെ ഉള്ളവർക്ക് കിട്ടുന്ന ആശ്വാസ കിരണം പെൻഷൻ 600 കൊടുക്കാനും, വർദ്ദിപ്പിക്കാനും കാശ് ഇല്ല.

സാമൂഹ്യ ക്ഷേമ പെൻഷൻ കൊടുക്കാൻ എന്ന പേരിൽ SESS വരെ വർധിപ്പിച്ചു. കടം വാങ്ങൽ അതും പെൻഷൻ ന്റെ പേരിൽ സാമൂഹ്യ ക്ഷേമ പെൻഷൻ കൊടുക്കാൻ എന്ന പേരിൽ മാസം കടം വാങ്ങൽ കോടികൾ.. എന്നിട്ട് കിട്ടുന്നുണ്ടോ പെൻഷൻ..? ഇല്ല...!

ഭിന്നശേഷിക്കാർ അല്ലെ വീട്ടിൽ ഇരിക്കും എന്ന് ചിന്താ രീതി ആണേൽ മാറ്റിക്കോളൂ.. ഞങ്ങളും ഇറങ്ങുകയാണ്.. പോരാട്ടങ്ങൾ ഞങ്ങളുടെയും അവകാശം ആണ്.

ജയിലിൽ കിടക്കുന്ന ക്രിമിനലുകൾക്കു കൊടുക്കുന്ന ഭക്ഷണ രീതി വേണ്ട,അവർക്കു കിട്ടുന്ന ആർഭാടങ്ങൾ വേണ്ട..3 നേരം കഞ്ഞി കുടിച്ചു കിടക്കാനും മരുന്നിനും ഒരു നേരത്തിൽ ആശുപത്രിയിൽ പോകാനും നിങ്ങൾ തരുന്ന ആ 1600 മതിയാവുമോ.?

ഒരാളുടെ കയ്യിൽ നിന്ന് 500 രൂപ കടം വാങ്ങിയാൽ പെൻഷൻ കിട്ടുമ്പോൾ തരാം എന്ന് പറയാൻ സാധിക്കുമോ.?

പല സ്റ്റേറ്റ് കളിലും 2500,3000, 4000 ഒകെ കൊടുക്കുമ്പോൾ ആണ് ഇവിടെ 2016 ഭിന്നശേഷി ആക്ട് ല് പറഞ്ഞിരിക്കുന്ന 25% വർദ്ദന പോലും നടപ്പിൽ വരുത്താതെ സർക്കാർ വെറും വോട്ട് ന് വേണ്ടി പ്രകടന പത്രികയിൽ പറഞ്ഞത് 2500 ആക്കും പെൻഷൻ എന്ന്.

മാധ്യമങ്ങൾക്കു പിന്നെ ഭിന്നശേഷികാരെ കിട്ടിയാൽ അന്നത്തെ ഒരു ന്യൂസ്‌ മാത്രം.

അവർ എങ്ങനെ ജീവിക്കുന്നു, അവരുടെ കാര്യങ്ങളിൽ എന്ത് ചെയ്യാൻ പറ്റും എന്ന് ഒരാളും ചിന്തിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടിരിക്കുന്നു.

പൊതുജനങ്ങളും മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഒന്ന് മനസ്സിലാക്കണം... ഞങ്ങളും (ഭിന്നശേഷികാർ )

 മനുഷ്യരാണ്.ഞങ്ങൾക്കും അവകാശങ്ങൾ ഉണ്ട്, വോട്ടും ഉണ്ട്.. ഇനി അവകാശങ്ങൾക്കു വേണ്ടി ഏത് അറ്റം വരെയും ഞങ്ങൾ പോകും.